Roal

ഒരോവറിലെ 22 റണ്‍സ്; മിന്നും ഫോം തുടര്‍ന്ന് ചേതേശ്വര്‍ പൂജാര

ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരിലൊരാളാണ് ചേതേശ്വര്‍ പൂജാര. പൂജാരയെ ടെസ്റ്റ് മത്സരങ്ങളിലേക്ക് മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കാറ്. ഇപ്പോഴിതാ ഇംഗ്ലീഷ് സമ്മര്‍ സീസണില്‍ മിന്നും ഫോം പുറത്തെടുത്തിരിക്കുകയാണ് ചേതേശ്വര്‍ പൂജാര. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സെഞ്ചുറി നേടിയതിന് പിന്നാലെ ഏകദിന ഫോര്‍മാറ്റിലും സ്‌കോര്‍ മൂന്നക്കം കടത്തിയിരിക്കുകയാണ് താരം.

ഗ്രൂപ്പ് എ യില്‍ വാര്‍വിക്‌ഷൈറിനെതിരേയാണ് പൂജാരയുടെ തകര്‍പ്പന്‍ പ്രകടനം പിറന്നത്. നായകന് പരിക്കേറ്റതോടെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത പൂജാര വെടിക്കെട്ട് പ്രകടനത്തോടെ ഏവരെയും അമ്പരപ്പിച്ചു. 331 റണ്‍സ് സസെക്‌സ് ചെയ്‌സ് ചെയ്യുന്നതിന് ഇടയില്‍ 22ാം ഓവറില്‍ 112-2 എന്ന നിലയില്‍ ടീം സ്‌കോര്‍ നില്‍ക്കുമ്പോഴാണ് പൂജാര ക്രീസിലേക്ക് വന്നത്.വെറും 79 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 107 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.ഏഴ് ഫോറും രണ്ട് സിക്‌സുമാണ് പൂജാരയുടെ ബാറ്റില്‍ നിന്ന് വന്നത്. ഇന്നിങ്‌സിന്റെ 45ാം ഓവറില്‍ 22 റണ്‍സും പൂജാര നേടി. പൂജാരയുടെ സെഞ്ചുറി ബലത്തില്‍ വാര്‍വിക്‌ഷെയറിന് എതിരെ സസെക്‌സ് ജയം പിടിച്ചു.

Leave A Reply