Roal

‘കൊച്ചനിയന്‍ പോയി ക്രിക്കറ്റ് കളിക്ക്’; ഋഷഭ് പന്തിന് ഉര്‍വശിയുടെ മറുപടി

മുംബൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റര്‍ ഋഷഭ് പന്തും ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുമാണ് വാര്‍ത്തകളിലെ പ്രധാന ചര്‍ച്ചാവിഷയം. ഉര്‍വശിയുടെയും പന്തിന്റെയും വാക്‌പോര് ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വാര്‍ത്തകളിലിടം നേടി. ഇപ്പോഴിതാ ഋഷഭ് പന്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉര്‍വശി റുട്ടേല. കൊച്ചനിയന്‍ ക്രിക്കറ്റ് ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നാണ് ഉര്‍വശി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

അഭിമുഖത്തില്‍ മിസ്റ്റര്‍ ആര്‍പി എന്ന് പരാമര്‍ശിച്ച് റുട്ടേല പറഞ്ഞ വാക്കുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ലോബിയില്‍ മിസ്റ്റര്‍ ആര്‍പി എന്നെ കാത്ത് മണിക്കൂറുകളോളം ഇരുന്നെന്നാണ് റുട്ടേല പറഞ്ഞത്. എന്നാല്‍ പ്രശസ്തിക്ക് വേണ്ടി കള്ളം പറയുന്നതിന് പരിധിയുണ്ട് എന്ന് പ്രതികരിച്ചാണ് ഋഷഭ് പന്തിന്റെ മറുപടി.

തന്നെ വെറുതെ വിടണം സഹോദരി എന്ന് പറഞ്ഞുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറി പന്ത് പിന്നീട് ഡിലീറ്റ് ചെയ്തു. എന്നാല്‍ പന്തിന്റെ പ്രതികരണത്തിന് പിന്നാലെ മറുപടിയുമായി റുട്ടേല എത്തി. കൊച്ചനിയന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതി. പിള്ളേരോട് കളിച്ചു നില്‍ക്കാന്‍ സമയമില്ലെന്നും ഉര്‍വശി പന്തിന് മറുപടിയായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. റുട്ടേല തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്‍വലിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ പന്തിന്റേയും റുട്ടേലയുടേയും ഇന്‍സ്റ്റഗ്രാം സ്റ്റോറികളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച് കഴിഞ്ഞു.

Leave A Reply