Roal

കോഹ്ലിയെപ്പോലെ മികവുള്ള ഒരു താരത്തിന് മികച്ച പ്രകടനത്തിലേക്ക് തിരികെയെത്തുക പ്രയാസമല്ല: ജയവർധന

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്ക്ക് പിന്തുണയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവർധനെയും ഇന്ത്യൻ താരം ശിഖർ ധവാനും. കോഹ്ലിയെ പോലൊരു താരത്തിന് അനായാസം ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് ജയവര്‍ധനെ പറയുന്നു. രണ്ട് വ‌ർഷത്തിലധികമായി അന്താരാഷ്‍ട്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലുമില്ലാതെ പ്രതിസന്ധിയിലാണ് മുൻ നായകൻ.

ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമെല്ലാം മോശം ഫോമിലുള്ള കോഹ്ലി വിൻഡീസിനും സിംബാബ്‍വെക്കുമെതിരായ പരമ്പരകളിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് ഏഷ്യ കപ്പിൽ മടങ്ങിവരാനൊരുങ്ങുന്നത്. ടി20 ലോകകപ്പ് പടിവാതിലിൽ നിൽക്കെ കോഹ്ലിയുടെ ടീമിലെ സ്ഥാനം പലരും ചോദ്യം ചെയ്യുമ്പോഴാണ് താരത്തിന് പിന്തുണയുമായി മഹേല ജയവർധനായും ധവാനും രംഗത്തെത്തിയത്.

Leave A Reply