Roal

‘സീതാരാമം’ വിജയാഘോഷത്തില്‍ പങ്കെടുത്ത് നാഗാര്‍ജുന

സീതാരാമം ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് 33 കോടി നേടിയ ചിത്രത്തിന്റെ വിജയാഘോഷം ഹൈദരാബാദില്‍ നടന്നു. ചടങ്ങില്‍ നാഗാര്‍ജുന മുഖ്യാതിഥിയായി എത്തി. ദുല്‍ഖര്‍ അടക്കമുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ ചിത്രം റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയിരുന്ന ചിത്രം യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്. പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം നേടിയ യുഎസ് ഓപണിംഗ് 1.67 കോടി ആയിരുന്നു, ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടി ആയിരുന്നു.

Leave A Reply