Roal

അമ്മയും കുഞ്ഞും ആശുപത്രി ഉടൻ തുടങ്ങണം

കാസർകോട്‌:കാഞ്ഞങ്ങാട് പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന്  ഗവ. സ്റ്റുഡന്റ്‌ നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ)  ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഗവ. നഴ്സിങ് സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ഇ രസ്‌ന അധ്യക്ഷയായി. വിഷ്ണു വിജയൻ സംഘടനാ റിപ്പോർട്ടും ചിത്രവീണ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

കെ പി ദിവ്യ, കെ ജലജ, സി പി രശ്മി, കെ മേഘ്ന എന്നിവർ സംസാരിച്ചു. ചിത്രവീണ സ്വാഗതവും വിഷ്ണു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ സൗപർണിക (പ്രസിഡന്റ്‌), ശ്രീജിത്ത് (വൈസ്‌ പസിഡന്റ്‌), ദൃശ്യ ബാലകൃഷ്ണൻ (സെക്രട്ടറി), വിഷ്ണു (ജോയന്റ്‌ സെക്രട്ടറി). പ്രീജ
(ട്രഷറർ).
Leave A Reply