Roal

ലഹരിമരുന്ന് നൽകി 16-കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: ലഹരിമരുന്ന് നൽകി 16-കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിലായി.

പുറക്കാട്ടിരി സ്വദേശി  അരുണിനെയാണ്  വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയവെ കഴിഞ്ഞ ദിവസം ഡൻസാഫും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ പരിശോധനയിൽ പിടികൂടിയത്.

അതേസമയം പതിനാറുകാരിയെ കർണാടകയിലെ ചാന്നപ്പട്ടണത്തിനടുത്ത് വച്ചാണ് എലത്തൂർ പൊലീസ് മയക്കുമരുന്ന് മാഫിയയിൽ നിന്നും മോചിപ്പിച്ചത്. മുഖ്യപ്രതി നാസറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ടൗൺ അസി. കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിൽ മറ്റുപ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.  വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തശേഷം ടൗൺ അസി. കമ്മീഷണർ പി. ബിജുരാജ് അറസ്റ്റ് ചെയ്തു.

 

Leave A Reply