Roal

കലാ പൈതൃകവും സംസ്‌കാരവും കോര്‍ത്തിണക്കിയുള്ള 40 കലാസൃഷ്ടികള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി ഖത്തർ മ്യൂസിയം

കലാ പൈതൃകവും സംസ്‌കാരവും കോര്‍ത്തിണക്കിയുള്ള 40 കലാസൃഷ്ടികള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി ഖത്തർ മ്യൂസിയം.ലോകകപ്പ് കാണാന്‍ രാജ്യത്തേക്ക് എത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്കും ഇവ ആസ്വദിക്കാം. രാജ്യത്തെ ഔട്‌ഡോര്‍ കലാ മ്യൂസിയമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഖത്തര്‍ മ്യൂസിയത്തിന്റെ പബ്ലിക് ആര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമാണിത്.

പുതിയ കലാസൃഷ്ടികള്‍ കൂടി സ്ഥാപിക്കുന്നതോടെ പൊതുകലാസൃഷ്ടികളുടെ എണ്ണം 100 ആകും. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ വിവിധ പ്രമേയങ്ങളിലുള്ള കലാസൃഷ്ടികളാണ് സ്ഥാപിക്കുന്നത്.  ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് ശില്‍പ ഗുപ്തയുടെ ‘ഐ ലവ് അണ്ടര്‍ യുവര്‍ സ്‌കൈ ടൂ’ എന്നത് വരികളുടെ അനിമേഷന്‍ രൂപത്തിലുള്ള പ്രത്യേക കലാസൃഷ്ടിയുമുണ്ട്. ലോകകപ്പ് വേദികളിലൊന്നായ സ്റ്റേഡിയം 974 ല്‍ ഈ കലാസൃഷ്ടി കാണാം.
Leave A Reply