Roal

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ കേസ്; പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം:  മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ കേസിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കും.

കേസിൽ ലോകായുക്ത വിധി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച ഹർജി നൽകുമെന്ന് പരാതിക്കാരൻ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രതിനിധി ആ‌ർ എസ് ശശികുമാർ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയനേതാക്കളുടെ കടം തീർക്കാൻ നൽകിയെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. മാർച്ച് 18നാണ് ലോകായുക്തയിൽ കേസിലെ വാദം പൂർത്തിയാക്കിയത്. ഇതിനിടെ ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ ഇറക്കി. അസാധുവായ ഓർഡിനൻസിന് പകരം നിയമസഭ ചേർന്ന് ബിൽ പാസ്സാക്കാൻ സർക്കാർ ഒരുങ്ങുമ്പോഴാണ് പരാതിക്കാരന്‍റെ നീക്കം.

 

Leave A Reply