Roal

കോഡൂർ നീതി മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി

മലപ്പുറം:കോഡൂർ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭം കോഡൂർ നീതി മെഡിക്കൽ സെന്റർ വടക്കേമണ്ണ നൂറാടിയിൽ പ്രവർത്തനം ആരംഭിച്ചു. റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ എം കുഞ്ഞിമുഹമ്മദ്കുട്ടി, ഡോ. കെ അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി.  ഡോ. കെ എം കുഞ്ഞിമുഹമ്മദ്കുട്ടി, ഡോ. കെ അബ്ദുറഹ്മാൻ എന്നിവരെ ആദരിച്ച് ഉപഹാരം കൈമാറി. എമറാൾഡ് കാർഡ് വിതരണം മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരിയും റൂബി കാർഡ് വിതരണം കോഡൂർ  പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കലും ഡയമണ്ട് കാർഡ് വിതരണം  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടിയും നോബിൾ കെയർ കാർഡ് വിതരണം ഡെപ്യൂട്ടി രജിസ്ട്രാർ പി ശ്രീഹരിയും വിതരണംചെയ്തു.

എം ടി ബഷീർ, എം കെ മുഹ്‌സിൻ, സാദിഖ് പൂക്കാടൻ, മോഹനൻ പുളിക്കൽ, കെ എം ഷാനവാസ്, സോമിയ മെഹ്റിൻ, ഡോ. എ മുഹമ്മദ്, ഡോ. എ ഷിബുലാൽ, കെ ഇ റീജ, ഒ സഹദേവൻ, നൗഷാദ് മണ്ണിശേരി, ഷഹീർ കാലടി, പാന്തൊടി അബ്ദുറസാഖ്, മുഹമ്മദ് ഇഖ്ബാൽ, ഹമാദ്, കെ പ്രഭാകരൻ, സി ഇല്ല്യാസ് എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് വി പി അനിൽ സ്വാ​ഗതവും സെക്രട്ടറി എ വിശ്വനാഥൻ നന്ദിയും പറഞ്ഞു. ലബോറട്ടറി, ഫാർമസി, ഡോക്ടർ ക്ലിനിക്ക് എന്നിവ അടങ്ങിയതാണ് ലാബ്. സാധാരണക്കാരന്റെ ബജറ്റിൽ ഒതുങ്ങുന്ന തരത്തിലാണ് കേന്ദ്രത്തിലെ നിരക്ക്. മരുന്നുകൾ 10 മുതൽ 50 ശതമാനംവരെ വിലക്കുറവോടെ രോഗികൾക്ക് ലഭ്യമാകും.

Leave A Reply