Roal

ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു

ജമ്മുകശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു. റൈഫിൾമാൻ നിശാന്ത് മാലിക്കാണ് വീരമൃത്യു വരിച്ചത്. നിശാന്തിന്റെ മരണത്തിൽ ഇന്ത്യൻ ആർമി ചീഫ് മനോജ് പാണ്ഡെ അടക്കമുള്ളവർ അനുശോചനം അറിയിച്ചു.

നേരത്തെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻമാരായ മനോജ് കുമാർ, ലക്ഷ്മണൻ ഡി എന്നിവർക്ക് ആക്രമണസമയത്ത് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. രജൗരി ജില്ലയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം.

ഭീകരരുടെ വെടിവെപ്പിൽ പരിക്കേറ്റ നാല് ജവന്മാർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. രജൗരിയിൽ നിന്ന് 25 കിലോ മീറ്റർ മാറി ദർഹാർ താലൂക്കിലാണ് സംഭവമുണ്ടായത്.

Leave A Reply