Roal

മൈക്കല്‍ അര്‍ട്ടേറ്റയ്ക്ക് ഈ പ്രീമിയര്‍ ലീഗ് സീസണ്‍ ജീവന്മരണ പോരാട്ടമാണെന്ന് ആഴ്സണല്‍ ഡിഫന്‍ഡര്‍

പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയ്ക്ക് ഈ പ്രീമിയര്‍ ലീഗ് സീസണ്‍ ജീവന്മരണ പോരാട്ടമാണെന്ന് ആഴ്സണല്‍ ഡിഫന്‍ഡര്‍. ചാംപ്യന്‍സ് സീഗ് എന്‍ട്രി കിട്ടിയില്ലെങ്കില്‍ അര്‍ട്ടേറ്റ തെറിക്കുമെന്ന് ഗണ്ണേഴ്സിന്റെ പ്രതിരോധ താരം വില്യം ഗല്ലാസാണ് തുറന്നടിച്ചത്. ലീഗ് പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ എത്താന്‍ സാധിച്ചിലെങ്കില്‍ അര്‍ട്ടേറ്റ പരിശീലക സ്ഥാനം നഷ്ടമാകുമെന്ന് ഗല്ലാസ് പറഞ്ഞു. ‘ഉറപ്പായും ഞങ്ങള്‍ക്ക് ആദ്യ നാലില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് തിരിച്ചടിയാകും. കഴിഞ്ഞ സീസണില്‍ അത് നേടാന്‍ സാധിച്ചില്ല. അടുത്ത ചാംപ്യന്‍സ് ലീഗ് സീസണ് യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ പ്രശ്നങ്ങളുണ്ടാക്കും. നല്ലൊരു സീസണ്‍ ഉണ്ടായേ തീരൂ.

പ്രീമിയര്‍ ലീഗ് നേടാന്‍ സാധിച്ചില്ലെങ്കിലും ചാമ്പ്യന്‍സ് ലീഗ് യോഗ്യത അത്യാവശ്യമാണ്. ഞങ്ങള്‍ പുതിയ കളിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇനിയെല്ലാം അര്‍ട്ടെറ്റയുടെ കൈകളിലാണ്,’ ഗല്ലാസ് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചു. ക്ലബ്ബിലെ തന്റെ മൂന്നാമത്തെ സീസണിലൂടെ കടന്ന് പോകുന്ന അര്‍ട്ടെറ്റക്ക് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്ത് ക്ലബ്ബ് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം ടോട്ടനം നാലാം സ്ഥാനത്തെത്തിയത് തിരിച്ചടിയായി. കഴിഞ്ഞ വിന്‍ഡോയില്‍ ഗബ്രിയേല്‍ ജെസൂസ്, ഒലക്സാണ്ടര്‍ സിന്‍ചേങ്കാ, എന്നീ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ശക്തമായ തിരിച്ചുവരവാണ് അര്‍ട്ടേറ്റ ലക്ഷ്യമിടുന്നത്. മുന്‍പ് ഗണ്ണേഴ്സിന്റെ ക്യാപ്റ്റനായിരുന്ന അര്‍ട്ടെറ്റ വിടവാങ്ങലിന് ശേഷം സിറ്റി പരിശീലകനായ ഗാര്‍ഡിയോളക്ക് കീഴില്‍ സഹ പരിശീലകനായിരുന്നു. 2019ലാണ് സ്പാനിഷ് പരിശീലകന്‍ എമിറേറ്റ്സിലെത്തുന്നത്.

Leave A Reply