Roal

ന്യൂനമർദം; ഒമാന്റെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യത

അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഈയാഴ്ച മഴ ശക്തമാകില്ലെന്നാണ് ഉപഗ്രഹചിത്രങ്ങളിൽ നിന്നുള്ള സൂചന. സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും താമസക്കാർ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും നിർദേശിച്ചു. അടുത്തിടെ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു.

Leave A Reply