Roal

കു​വൈ​ത്ത് പാ​ർ​ല​മെ​ന്റി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​ർ 24ന് ​ന​ട​ന്നേ​ക്കും

കു​വൈ​ത്ത് പാ​ർ​ല​മെ​ന്റി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​ർ 24ന് ​ന​ട​ന്നേ​ക്കും. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഈ​മാ​സം 15ന് ​ചേ​രു​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ, നാ​ഷ​ന​ൽ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. വോ​ട്ടെ​ടു​പ്പ് തീ​യ​തി, നാ​മ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നു​ള്ള കാ​ല​യ​ള​വ് എ​ന്നി​വ സം​ബ​ന്ധി​ച്ച് ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നും നി​ല​വി​ലെ സൂ​ച​ന​ക​ള​നു​സ​രി​ച്ച് സെ​പ്റ്റം​ബ​ർ 24നാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Leave A Reply