Roal

സൗദിയിൽ പുതുതായി 130 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു

സൗദിയിൽ പുതുതായി 130 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 209 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട് ചെയ്തു.

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 811,642 ഉം രോഗമുക്തരുടെ എണ്ണം 798,381 ഉം ആയി. രാജ്യത്തെ ആകെ മരണം 9,265 ആയി. നിലവിൽ 3,996 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 84 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

Leave A Reply