Roal

തന്നെ ഭീകര വ്യക്തിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് പി എം ആർഷോ

കൊച്ചി: എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് താൻ ആ പരിസരത്തെ ഇല്ലെന്നും തന്നെ ഭീകര വ്യക്തിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.

ജയിൽ മോചിതനായശേഷം പ്രതികരിക്കുയായിരന്നു ആർഷോ.  ഇന്നലെയാണ് ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഉത്തരവ്.

തനിക്കെതിരെയുള്ള കേസുകൾ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടതെന്ന് പി എം ആർഷോ പറഞ്ഞു.  രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായ പോരായ്‌മയാണെന്നും അദ്ദേഹം പറഞ്ഞു.

വധശ്രമ കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ഷോയ്ക്ക് പിജി പരീക്ഷ എഴുതാനായി നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.

Leave A Reply