Roal

ഡ്യുറന്‍ഡ് കപ്പ്; ഗോവയുടെ സ്‌ക്വാഡില്‍ രണ്ട് മലയാളി താരങ്ങള്‍

ഡ്യുറന്‍ഡ് കപ്പിനുള്ള ഐഎസ്എല്‍ ക്ലബ് എഫ്‌സി ഗോവയുടെ സ്‌ക്വാഡില്‍ രണ്ട് മലയാളി താരങ്ങള്‍. കഴിഞ്ഞ ഡ്യുറന്‍ഡ് കപ്പില്‍ ഗോവയ്ക്കായി മിന്നും പ്രകടനം നടത്തിയ നെമില്‍ മുഹമ്മദും പുതിയ സിനിങ് സല്‍മാന്‍ ഫാരിസുമാണ് സ്‌ക്വാഡില്‍ ഇടം നേടിയ മലയാളികള്‍.
പ്രതിരോധ നിര താരമാണ് സല്‍മാന്‍. 26 അംഗ ടീമിലാണ് ഇരുവരും ഉള്‍പ്പെട്ടിരിക്കുന്നത്. ഡ്യുറന്‍ഡ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഗോവ.ഡ്യുറന്‍ഡ് കപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് വളരെ വിപുലമായി നടത്താനാണ് തീരുമാനം. മൂന്ന് വേദികളിലായാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.

ആകെ 20 ടീമുകള്‍ ടൂര്‍ണമെന്റില്‍ കളിക്കും. 11 ഐഎസ്എല്‍ ടീമുകളും ഡ്യുറന്‍ഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യന്‍ സൈന്യത്തിന്റെ നാല് ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

 

Leave A Reply