Roal

യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്. യൂറോപ്പ ലീഗ് ജേതാക്കളായ ജര്‍മന്‍ ക്ലബ്ബ് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫുര്‍ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് യുവേഫ ചാപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ കിരീടം സ്വന്തമാക്കിയത്.

ആദ്യ പകുതിയില്‍ ഡേവിഡ് അലാബയും രണ്ടാം പകുതിയുടെ ഇരുപതാം മിനിട്ടില്‍ കരീം ബെന്‍സേമയുമാണ് റയലിനായി ഗോള്‍ നേടിയത്. റയലിന്റെ അഞ്ചാം സൂപ്പര്‍ കപ്പ് കിരീടമാണിത്.

ഓഫ്‌സൈഡ് നിര്‍ണയിക്കാന്‍ സെമി ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യ യൂറോപ്യന്‍ ഫുട്‌ബോളില്‍ ആദ്യമായി ഉപയോഗിക്കുന്ന മത്സരമെന്ന പ്രത്യേകതകൂടി ഈ മത്സരത്തിനുണ്ടായിരുന്നു.

 

Leave A Reply