Roal

“ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം”; പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ഇരട്ടത്താപ്പിന്റെ തമ്പുരാക്കന്മാരും സെലക്റ്റീവ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉപജ്ഞാതാക്കളുമാണ് ഇടതുപക്ഷ സഹയാത്രികരെന്നും ഇവരുടെയൊക്കെ അഭിപ്രായ പ്രകടനത്തെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം വിമർശിക്കുന്നു.  “ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം” എന്ന തലക്കെട്ടോടെ രസകരമായ ഒരു കുറിപ്പാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

“ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം”
——————————————————————————
ഇരട്ടത്താപ്പിന്റെ തമ്പുരാക്കന്മാരായ ഇടതുപക്ഷ സഹയാത്രികർക്കും,
“കലാസൃഷ്ടിയോട് പ്രതിഷേധം, കുഴിയോട് ഐക്യദാർഢ്യം” പുലർത്തുന്ന സെലക്റ്റീവ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉപജ്ഞാതാക്കളായ ഇടതുപക്ഷ സഹയാത്രികർക്കും,
എന്ത് തെറ്റിനെയും ന്യായീകരിച്ച് വഷളാക്കി, തിരുത്തലിന് പോലും പ്രേരിപ്പിക്കാതെ, സ്വന്തം പ്രസ്ഥാനത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിടുന്ന ഇജ്ജാതി നവ ഇടതുപക്ഷ സഹയാത്രികരെ, അവരുടെ അഭിപ്രായ പ്രകടനത്തെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയണം.
എന്തൊക്കെ പറഞ്ഞാലും, ആരൊക്കെ ന്യായീകരിച്ചാലും
“വഴിയിൽ കുഴിയുണ്ട്, മടിയിൽ കനവുമുണ്ട്”
Leave A Reply