Roal

കാക്കിപ്പട യുടെ ചിത്രീകരണം ആരംഭിച്ചു

അപ്പാനി ശരത്,നിരഞ്ജ് മണിയന്‍ പിള്ള രാജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.

എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്നതാണ് സിനിമ.

നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ആരാധിക, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, സി എ സുധീര്‍ , മാലാ പാര്‍വ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ചിത്രത്തിന് വേണ്ടി പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

 

 

Leave A Reply