Roal

കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദനമേറ്റതായി പരാതി

കൊല്ലം: ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ മർദനമേറ്റതായി പരാതി. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനാണ് കുരീപ്പുഴ സ്വദേശി അരുണിന് മർദനമേറ്റത്.

തുടർന്ന് കാറിലുണ്ടായിരുന്നവരും അരുണും തമ്മിൽ വാക്കു തർക്കവുമുണ്ടായി. അസഭ്യം പറയുകയും അരുണിനെ കാറിൽ പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 50 മീറ്ററിലധികം റോഡിലൂടെ അരുണിലെ വലിച്ചിഴച്ച ശേഷം സംഘം പിടി വിടുകയായിരുന്നു.
അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Reply