Roal

ചീനാ ട്രോഫിയുടെ ചിത്രീകരണം പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി പുതുനുഖ സംവിധായകന്‍ അനില്‍ ലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചീനാ ട്രോഫിയുടെ ചിത്രീകരണം പൂര്‍ത്തിയായി. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, വര്‍ക്കേഴ്‌സ് ടാക്കീസ് എന്നീ ബാനറുകളില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ ജോയ് എന്നിവര്‍ ചേര്‍ന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്.പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക.

ധ്യാന്‍ ശ്രീനിവാസനെ കൂടാതെ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, കലാഭവന്‍ നാരായണന്‍കുട്ടി, സുനില്‍ ബാബു, ലിജോ ഉലഹന്നാന്‍, ജോര്‍ഡി പൂഞ്ഞാര്‍, റോയ് തോമസ് പാല, പൊന്നമ്മ ബാബു, ഉഷ, അഖില നാഥ്, ബബിത ബഷീര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കെന്‍ ഡി സിര്‍ദോ എന്ന ചൈനീസ് താരവും പ്രധാന വേഷത്തിലെത്തുന്നു.

എന്‍.എം ബാദുഷ, ബഷീര്‍ പി.ടി എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. സന്തോഷ് അണിമ ചിത്രത്തിന്റെ ഛായാഗ്രാഹണവം രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് സൂരജ് സന്തോഷ് & വര്‍ക്കിയും ആണ്.

Leave A Reply