Roal

സസ്‌പെന്‍സ് ത്രില്ലര്‍ ‘റെഡ് ഷാഡോ ‘ പൂര്‍ത്തിയായി

ഫിലിം ആര്‍ട്ട് മീഡിയ ഹൗസിന്റെ ബാനറില്‍ , പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ‘റെഡ് ഷാഡോ ‘ പൂര്‍ത്തിയായി. മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകള്‍ ഡാലിയയെ അവളുടെ പിറന്നാള്‍ ദിവസം കാണാതാകുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകള്‍ക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് റെഡ് ഷാഡോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

മനുമോഹന്‍ , രമേശ്കുമാര്‍ , അഖില്‍ വിജയ്, ഹരി സര്‍ഗം, മണക്കാട് അയ്യപ്പന്‍, ശ്രീമംഗലം അശോക് കുമാര്‍ , ദീപ സുരേന്ദ്രന്‍ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപര്‍ണ , വിഷ്ണുപ്രിയ, മാസ്റ്റര്‍ ജിയോന്‍ ജീട്രസ്, അനില്‍ കൃഷ്ണന്‍ , അജോന്‍ ജോളിമസ്, നവീന്‍, അനൂപ്, ഷാജി ചീനിവിള , സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, സുനില്‍ ഹെന്‍ട്രി , മുബീര്‍, മനോജ്, ഹരി, രാധാകൃഷ്ണന്‍ , അനില്‍ പീറ്റര്‍ എന്നിവര്‍ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം – മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം – ജിട്രസ്, എഡിറ്റിംഗ് , ഡി ഐ – വിഷ്ണു കല്യാണി , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – മണക്കാട് അയ്യപ്പന്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ – സതീഷ് മരുതിങ്കല്‍, ഗാനരചന – അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം – അനില്‍ പീറ്റര്‍ , ബൈജു അഞ്ചല്‍, ഗായകര്‍ – എം ജി ശ്രീകുമാര്‍ , അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാല്‍, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം – റിക്‌സണ്‍ ജോര്‍ജ് സ്റ്റാലിന്‍ , ചമയം – രതീഷ് രവി , ആക്ഷന്‍ -രതീഷ് ശിവ, കൊറിയോഗ്രാഫി – ഈഹ സുജിന്‍ , കല- അനില്‍ പുതുക്കുളം, കോസ്റ്റ്യും – വി സിക്‌സ് , അസ്സോസിയേറ്റ് ഡയറക്ടര്‍ – ബിജു സംഗീത , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജോസ് കളരിക്കല്‍ , ലൊക്കേഷന്‍ മാനേജര്‍ – സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, സംവിധാന സഹായികള്‍ – അനില്‍ കൃഷ്ണന്‍ , ആനന്ദ് ശേഖര്‍, മെസ് മാനേജര്‍ – ഷാജി ചീനിവിള , യൂണിറ്റ് – എച്ച് ഡി സിനിമാകമ്പനി, ഡിസൈന്‍ – അഖില്‍ വിജയ്, സ്റ്റില്‍സ് – സിയാദ്, ജിയോന്‍ , പി ആര്‍ ഒ – അജയ് തുണ്ടത്തില്‍ .

 

 

Leave A Reply