Roal

‘ക്യാപ്റ്റന്‍’ സിനിമയിലെ ഗാനം പുറത്തുവിട്ടു

ആര്യ നായകനാകുന്ന പുതിയ ‘ക്യാപ്റ്റന്‍’ സിനിമയിലെ ഗാനം പുറത്തുവിട്ടു. ശ്രേയാ ഘോഷാലും യാസിന്‍ നിസാറും ചേര്‍ന്ന് ആലപിച്ച ‘കൈല’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഇമ്മനാണ്.

ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിലെ നായിക. ശക്തി സൗന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവയാണ് ‘ക്യാപ്റ്റന്‍’ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആര്യക്കൊപ്പം പ്രധാന കഥാപാത്രമായി സിമ്രാനും ‘ക്യാപ്റ്റനി’ലുണ്ട്.

ഗോകുല്‍ ആനന്ദ്, കാവ്യ ഷെട്ടി, ഹരീഷ് ഉത്തമന്‍, ഭരത് രാജ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആര്യയും ടി കിഷോറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദ ഷോ പ്യൂപ്പിള്‍ എന്ന ബാനറിലാണ് നിര്‍മാണം. പ്രദീപ് ഇ രാഘവ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക. ഉദയ്‌നിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസാണ് വിതരണം.

 

Leave A Reply