Roal

‘ഇന്ത്യന്‍ 2’ വില്‍ കമല്‍ ഹാസനൊപ്പം സത്യരാജും

എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനാകുന്ന ‘ഇന്ത്യന്‍ 2’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.
ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സത്യരാജ് കമല്‍ഹാസന് ഒപ്പം ചിത്രത്തില്‍ അഭിനയിച്ചേക്കും.കമല്‍ഹാസന്‍ നായകനായ 1986ലെ ചിത്രമായ ‘വിക്ര’ത്തില്‍ സത്യരാജ് അഭിനയിച്ചിരുന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സത്യരാജ് കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

‘ഇന്ത്യന്‍ 2’വിന്റെ ചിത്രീകരണം 2019ലാണ് ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ തുടര്‍ന്നുള്ള ഷൂട്ടിംഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 200 കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.

 

Leave A Reply