Roal

ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം; വ്യാപക നാശനഷ്ടം

ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം. ചമോലിയിലും ഉത്തരകാശിയിലും കനത്ത മഴയും കുത്തൊഴുക്കുമാണ്. ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുളള ദേശീയപാതകൾ ഉൾപ്പെടെ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. പാതയിൽ പലയിടത്തും മണ്ണും ചെളിയും നിറഞ്ഞ നിലയിലാണ്.

ഉത്തരകാശിയിലെ ഖബ്ലിസേരയിൽ വൻ മഴവെള്ളപ്പാച്ചിലിൽ എട്ടോളം കടകൾ ഒലിച്ചുപോയതായി എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ചമോലിയിൽ രാത്രി മുഴുവൻ മഴയായിരുന്നു. അഗർചത്തിയിൽ മൂന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി.

Leave A Reply