Roal

നാവികസേനാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സല്‍മാന്‍ ഖാന്‍

ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ സന്ദര്‍ശിച്ച് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് വിശാഖപട്ടണത്തില്‍ നാവികസേനാംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ആഘോഷിക്കുകയാണ് താരം.ദേശീയ പതാക വീശുകയും നാവികസേനാംഗങ്ങളുമായി സംസാരിക്കുകയും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു സല്‍മാന്‍.

ഇതിന്റെ ചിത്രങ്ങള്‍ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.സേനാംഗങ്ങളുമൊത്ത് നൃത്തം ചെയ്യുന്നതും തഗ്സ് ഓഫ് വാര്‍ കളിക്കുന്നതും പുറത്തുവന്ന ചിത്രങ്ങളിലുണ്ട്. ചപ്പാത്തിയുണ്ടാക്കുന്നതില്‍ ശ്രദ്ധാലുവായ സൂപ്പര്‍ താരത്തേയാണ് മറ്റൊരു ചിത്രത്തില്‍ കാണാനാവുക.

Leave A Reply