Roal

യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു

യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിന് പിന്നാലെ ബോട്ട് വെള്ളത്തിലേക്ക് മറിയുകയായിരുന്നു.

നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. സംഭവസ്ഥലത്ത് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇതിനോടകം 4 പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെടുന്നു.രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. അപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താനും അദ്ദേഹം നിർദേശിച്ചു.

 

Leave A Reply