Roal

കൂട്ടായ്മ കമ്പ്യൂട്ടറുകളും കളി ഉപകരണങ്ങളും സമ്മാനിച്ചു

തലശ്ശേരി: അകമലർ മാഹി കോളേജ് കൂട്ടായ്മ സൗത്ത് വയലളം യു പി സ്കൂളിന് കമ്പ്യൂട്ടറുകളും സ്പോർട്സ് ഉപകരണങ്ങളും സമ്മാനിച്ചു.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാലയ വികസന സമിതി ചെയർമാൻ എം കെ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ കൺവീനർ സജിത്ത് നാരായണൻ ഉദ്ഘാടനം നടത്തി. ചെയർമാൻ അജിത്ത് വളവിൽ ഉപകരണങ്ങൾ കൈമാറി.

സ്കൂൾ മാനേജർ അഡ്വക്കേറ്റ് സത്യൻ കെ , സി പി പ്രസിൽ ബാബു, ഡയറക്ടർ ഷിജു,പ്രജിഷ റിജിൻ , സുചിത്ര ടീച്ചർ ,ശുഹൈബ് മാളിയേക്കൽ, സന്തോഷ് പി ആർ ,സുരേഷ് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave A Reply