Roal

മീൻപിടിത്ത വള്ളം തിരയിൽപ്പെട്ടു; 
4 തൊഴിലാളികൾക്കു പരിക്ക്

കരുനാഗപ്പള്ളി: മീൻപിടിക്കാൻ പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട്‌ അപകടം. തെറിച്ചുവീണ് നാലു തൊഴിലാളികൾക്ക് പരിക്കേറ്റു.ക്ലാപ്പന കാവുംപുറത്ത് സതിരാജൻ (52), ക്ലാപ്പന നടയിൽ വടക്കത്തിൽ സജു (42 ), വലിയഴിക്കൽ അയ്യത്ത് വീട്ടിൽ രാജീവ് കുമാർ (60), ആയിരംതെങ്ങ് പുതുവൽ സ്റ്റീഫൻ (ചന്തു 47 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധൻ രാവിലെ 5.45 നായിരുന്നു സംഭവം. അഴീക്കൽ ഹാർബറിൽനിന്ന്‌ മീൻപിടിക്കാൻ കടലിലേക്ക് കയറാൻ ഒരുങ്ങവെ ശക്തമായ തിരയിൽപ്പെട്ട വള്ളത്തിൽനിന്ന്‌ നാലു തൊഴിലാളികൾ തെറിച്ചുവീണ് പരിക്കേൽക്കുകയായിരുന്നു. 46 തൊഴിലാളികളുമായി പോയ വചനം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
Leave A Reply