Roal

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് ഹരിയാനയും ഉത്തര്‍പ്രദേശും

ഡല്‍ഹി: ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചു.ഏറ്റവുമധികം തുക സമ്മാനമായി നല്‍കുന്നത് ഹരിയാനയാണ്. നാലാം സ്ഥാനം നേടിയവര്‍ക്കും ഹരിയാന സര്‍ക്കാന്‍ സമ്മാനത്തുക നല്‍കും.

സ്വര്‍ണം നേടിയവര്‍ക്ക് 1.5 കോടിയും വെള്ളി ലഭിച്ചവര്‍ക്ക് 75 ലക്ഷവും വെങ്കലജേതാക്കള്‍ക്ക് 50 ലക്ഷവുമാണ് സര്‍ക്കാര്‍ നല്‍കുക. നാലാം സ്ഥാനത്തെത്തിയവര്‍ക്ക് 15 ലക്ഷം നല്‍കാനും തീരുമാനമായി. 43 താരങ്ങളാണ് ഹരിയാനയില്‍ നിന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടിയത്. അതില്‍ 20 താരങ്ങളാണ് മെഡല്‍ നേടിയത്.

ഉത്തര്‍പ്രദേശില്‍ നിന്ന് എട്ടുതാരങ്ങളാണ് സമ്മാനത്തുകയ്ക്ക് അര്‍ഹരായത്. സ്വര്‍ണം നേടിയവര്‍ക്ക് ഒരുകോടി രൂപയും വെള്ളിമെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെങ്കലം നേടിയ താരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ദേശീയ കായികദിനമായ ഓഗസ്റ്റ് 29 നാണ് സമ്മാനത്തുക നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Leave A Reply