Roal

വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍

കിളികൊല്ലൂര്‍: വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍. കൈക്കുളങ്ങര ദേവിനഗര്‍ 52 ശ്രീരമയില്‍ രാജീവ്കുമാര്‍ (49) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്.

യുവതിയുടെ പക്കല്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും കൈക്കലാക്കിയശേഷം ഇയാൾ അടുപ്പംകാണിക്കാതായതോടെ എ.സി.പിക്ക് പരാതി നല്‍കി. തുടര്‍ന്ന് കേസ് കിളികൊല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.

യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തുനിന്ന് രാജീവിനെ പിടികൂടിയത്.

Leave A Reply