Roal

ഓടിപ്പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലത്തൂർ: സബ് ജയിലിൽനിന്നും തിരുപ്പൂരിലെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയ പ്രതി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ പോലീസിനെ കബളിപ്പിച്ച് ഓടിപ്പോയ സംഭവത്തിൽ രണ്ടു ദിവസമായിട്ടും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.

വടകര സ്വദേശി അനീഷ് ബാബുവാണ് (40) വിലങ്ങോടെ ഓടി രക്ഷപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ ശേഷം തിരിച്ച് ആലത്തൂർ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി ഓടിപ്പോയത്.

പിടിച്ചുപറി, ഭവനഭേദനം, മോഷണം തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അനീഷ് ബാബു. ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാല പൊട്ടിച്ച സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്.

Leave A Reply