Roal

‘കോവിഡ് ഭീതി’; രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 16,047 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,047 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി, മൊത്തം അണുബാധകളുടെ എണ്ണം 4,41,90,697 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച 54 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡുമായി ബന്ധപ്പെട്ട മരണസംഖ്യ 5,26,826 ആയി.

ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 1,28,261 ആണ്, ഇത് മൊത്തം കേസുകളുടെ 0.31 ശതമാനമാണ്.

നിലവിൽ രോഗമുക്തി നിരക്ക് 98.50 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,539 പേർ രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,35,35,610 ആയി ഉയർന്നു.

Leave A Reply