Roal

എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ

മേപ്പാടി:മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട്‌ യുവാക്കൾ പിടിയിൽ.  കണ്ണൂർ തളിപ്പറമ്പ്  കുറ്റിയാട്ടൂർ  സ്രാമ്പിക്കൽ വീട്ടിൽ വി അതുൽ ( 25), കോഴിക്കോട് രാമനാട്ടുകര മൂഴിപുറത്ത് പറമ്പിൽവീട്ടിൽ എം റിഷാദ് (25) എന്നിവരെയാണ് കോഴിക്കോട്- ഊട്ടി റോഡിൽവച്ച്‌  കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി പി അനൂപും സംഘവും  പിടികൂടിയത്‌.
3.4 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന്‌ കണ്ടെടുത്തു. പരിശോധനയിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ ജോണി, സിവിൽ എക്‌സൈസ് ഓഫീസർ  വി കെ വൈശാഖ്, സുദീപ് എന്നിവരും പങ്കെടുത്തു.
Leave A Reply