Roal

2021-22 സീസണിലെ മികച്ച താരങ്ങള്‍ ഛെത്രിയും മനീഷയും

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ 2021-22 സീസണിലെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു.മികച്ച പുരുഷ താരമായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛെത്രിയേയും വനിതാ താരമായി മനീഷ കല്യാണിനേയും എ.ഐ.എഫ്.എഫ് തിരഞ്ഞടുത്തു. ഏഴാം തവണയാണ് ഛെത്രി പുരസ്കാരത്തിന് അര്‍ഹനാകുന്നത്. മനീഷ തുടര്‍ച്ചയായ രണ്ടാം തവണയാണ് പുരസ്കാരം നേടുന്നത്.

സാഫ് കപ്പില്‍ ടോപ് സ്കോററായ ഛെത്രി എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാമത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് . ഇന്ത്യന്‍ കുപ്പായത്തില്‍ ബ്രീസിലിനെതിരേയും ഗോള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്ത മനീഷ സൈപ്രസ് ചാമ്ബ്യന്‍ ക്ലബായ അപ്പോളോ ലേഡീസിലാണ് ഇപ്പോള്‍ കളിക്കുന്നത്. 4വര്‍ഷം ഗോകുലം കേരള എഫ്.സിയുടെ താരമായിരുന്നു. വിക്രം പ്രതാപ് സിംഗിനേയും മാര്‍ട്ടീന തോക്ക് ഹോമിനേയും എമേര്‍ജിംഗ് താരങ്ങളായും ക്രിസ്റ്റല്‍ ജോണിനെ മികച്ച റഫറിയായും തിരഞ്ഞെടുത്തു.

Leave A Reply