Roal

അഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

മലപ്പുറം: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 5.100 കിലോഗ്രാം കഞ്ചാവ് പിടികൂടി.തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ചെന്നൈ മംഗലാപുരം മെയിൽ എക്‌സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദർമാൻ സ്വദേശി എസ്കെ സെയ്ഫുദ്ദീനിൽ (23) നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസിന് ലഭിച്ച വിവരത്തെ തുടർന്ന് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു. തിരൂർ എക്‌സൈസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആർ രാജേഷ് കുമാർ, ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ, സജി അഗസ്റ്റിൻ, കോൺസ്റ്റബിൾ ഒ.പി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Leave A Reply