Roal

തൃശൂരിൽ ആറരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂരിൽ ആറരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കുന്നംകുളം ആനയ്ക്കൽ സ്വദേശി സജീഷ് ആണ് പിടിയിലായത്.

തൃശൂർ ചേറ്റുപുഴയിൽ നിന്നാണ് തൃശ്ശൂർ വെസ്റ്റ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതക ശ്രമം അടക്കം പത്തിലേറെ കേസുകളിൽ പ്രതിയാണ് സജീഷ്.

കഞ്ചാവ് കടത്തിയിരുന്ന സ്കൂട്ടറും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave A Reply