Roal

ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ വരവരറാവുവിന് ജാമ്യം അനുവദിച്ചു

ഡൽഹി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പ്രതിയായ കവി വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്. ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് ജാമ്യം. പാർക്കിൻസൺ രോ​ഗത്തിന് ചികിൽസയിലാണ് 82 വയസായ വരവരറാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ചിവ വ്യവസ്ഥകളോടെയാണ് വരവര റാവുവിന് സ്ഥിരം ജാമ്യം സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്.

ചികിൽസ എവിടെയാണെന്ന് എൻ ഐ എയെ അറിയിക്കണം. വിചാരണ കോടതിയുടെ പരിധി വിട്ട് പോകാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.82 വയസുള്ള ആളഎ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്തു.

 

Leave A Reply