Roal

വയനാട് ജില്ലയിലും കുഴികള്‍

കല്‍പ്പറ്റ; വയനാട് ജില്ലയിലെ ദേശീയപാതയിലും അപകടഭീഷണിയായി കുഴികള്‍. കോഴിക്കോട്-കൊല്ലഗല്‍ പാതയില്‍ പലയിടത്തും ചെറുതും വലുതുമായി കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. കല്‍പ്പറ്റ ടൗണില്‍ പഴയ ബസ് സ്റ്റാന്‍ഡ്, കനറാ ബാങ്ക്, എസ്‌കെഎംജെ സ്‌കൂള്‍ പരിസരങ്ങള്‍ കൈനാട്ടി ബൈപാസ് ജംങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം വന്‍കുഴികളാണ്.

മഴ ശക്തമായതോടെ അപകടവും ഏറുകയാണ്. മഴയില്‍ വെള്ളം നിറഞ്ഞതിനാല്‍ കുഴികള്‍ തിരിച്ചറിയാത്ത സാഹചര്യവുമാണ്. വലിയ അപകടങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്കാണ്.അടിയന്തരമായി അറ്റകുറ്റപണി നടത്തിയില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും.കുഴി കണ്ട് വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിക്കുമ്പോഴും അപകടമുണ്ടാകുന്നു. ഇരുചക്രവാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പെടുകയാണ്.

Leave A Reply