Roal

ജില്ലാ സീനിയര്‍ നീന്തല്‍ മത്സരം; ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി കണ്ണൂര്‍ സര്‍വകലാശാല

മമ്പറം; ജില്ലാ സീനിയര്‍ നീന്തല്‍ മത്സരത്തില്‍ കണ്ണൂര്‍ സര്‍വകലാശാലാ സ്വിമ്മിങ് സെന്റര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി.156 പോയിന്റ് നേടിയാണ് സര്‍വകലാശാലാ സ്വിമ്മിങ് സെന്റര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയത്.മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി രണ്ടാംസ്ഥാനവും മട്ടന്നൂര്‍ മിനി ക്ലബ് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തില്‍ സാന്ദ്രജിത് അശോകും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇ സ്വാലിഹയും ജേതാക്കളായി.

മമ്പറം സ്വിമ്മിങ് പൂളില്‍ നടന്ന മത്സരം സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ ഉദ്ഘാടനംചെയ്തു. യു പി ഷബിന്‍കുമാര്‍ അധ്യക്ഷനായി. പി പി മുഹമ്മദലി, ഡോ. പി കെ ജഗന്നാഥന്‍, കെ പി മോഹനന്‍, എം രമേഷ് കുമാര്‍, സി മനോജ് എന്നിവര്‍ സംസാരിച്ചു. മമ്പറം ദിവാകരന്‍ വിജയികള്‍ക്ക് മെഡലുകല്‍ നല്‍കി.

 

Leave A Reply