Roal

ബിജെപി സമരവുമായി എത്തുന്നതിന് തൊട്ട് മുമ്പ് റോഡിലെ കുഴിയടച്ച് ഡിവൈഎഫ്ഐ

ഇടുക്കി: റോഡിലെ കുഴിയടക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരവുമായി എത്തുന്നതിന് തൊട്ട് മുമ്പ് കുഴിയടച്ച് ഡിവൈഎഫ്ഐ. ഇടുക്കി മൂലമറ്റത്താണ് സംഭവം. മൂലമറ്റം അശോക കവലവരെയുള്ള രണ്ട് കിലോ മീറ്റര്‍ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ മാസം പൊതുമരാമത്ത് താല്‍കാലികമായി കുഴി അടച്ചെങ്കിലും ഒരാഴ്ച്ചക്കുള്ളില്‍ ശക്തമായ മഴ പെയ്തതോടെ വീണ്ടും കുഴി പ്രത്യക്ഷപ്പെടുകയായിരുന്നു.

കുഴിയടക്കാന്‍ പാതാളത്തില്‍ നിന്നും മാവേലിയെത്തുന്നുവെന്ന് പ്രഖ്യാപിച്ച് പ്രതീകാത്മക മാവേലിയുമായിട്ടാണ് ബിജെപി പ്രതിഷേധത്തിന് എത്തിയത്. എന്നാല്‍ അപ്പോഴേക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുഴി അടച്ചിരുന്നു. മണല്‍ ചാക്കിട്ടാണ് പ്രവര്‍ത്തകര്‍ കുഴിയടച്ചത്. വന്നത് വെറുതെയാവണ്ടല്ലോയെന്ന് കരുതി അടച്ച കുഴിക്ക് ചുറ്റും പൂക്കളമിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. ചാക്കിന് മുകളില്‍ മാവേലിയെ ഇരുത്തിയാണ് ബിജെപി പൂക്കളം ഇട്ടത്. ഏറെകാലമായി റോഡ് മുഴുവന്‍ തകര്‍ന്നതിനാല്‍ ഇവിടെ അപകടം പതിവാണ്. ഇരുചക്രവാഹനങ്ങളും ചെറു വാഹനങ്ങളും കുഴിയില്‍ വീഴുന്നത് പതിവാണ്.

Leave A Reply