Roal

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നര കിലോ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നര കിലോ സ്വര്‍ണ്ണം പിടികൂടി. വിദേശത്ത് നിന്നുമെത്തിച്ച സ്വര്‍ണ്ണം  ട്രെയിന്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്.

സംഭവത്തിൽ തമിഴ്നാട് മധുര സ്വദേശികളെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്  മധുര സ്വദേശികളായ ശ്രീധര്‍,മഹേന്ദ്ര കുമാര് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണ്ണക്കട്ടികള്‍  പിടികൂടിയത്. ഇരുവരുടേയും അരയില്‍ തുണിയില്‍ പൊതിഞ്ഞ് കെട്ടി വെച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍. കസ്റ്റംസ് പ്രിവന്‍റീവ്  വിഭാഗത്തിന് കിട്ടിയ  രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

 

Leave A Reply