Roal

പതിനാറുകാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റാന്നി തോട്ടമണ്‍ ആര്യപത്രയില്‍ അനന്തു അനില്‍കുമാര്‍( 26) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനായ ഇയാള്‍ പെണ്‍കുട്ടിയെ ഒന്നര വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് കുറെ കാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. വാടകവീട്ടില്‍ കഴിഞ്ഞു വരവേ ഒപ്പം കൂടിയ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അമ്മക്കൊപ്പം താമസിച്ചുവന്നിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏല്‍പിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പൊലീസിനോട് വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം കേസെടുക്കുകയായിരുന്നു.പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.
പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave A Reply