Roal

സൗദി അറേബ്യയില്‍ പുതുതായി 183 പേര്‍ക്ക് കൂടി കൊവിഡ് ബാധ

സൗദി അറേബ്യയില്‍ പുതുതായി 183 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 298 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,217 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 797,745 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,261 ആയി. രോഗബാധിതരില്‍ 4,211 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 106 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

Leave A Reply