Roal

വി ബി ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: വി.ബി. ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കെ ഇ ഇസ്മയിൽ പക്ഷക്കാരനായ ബിനു എട്ട് വോട്ടുകൾക്കാണ് വിജയിച്ചത്.

ഔദ്യോഗിക പക്ഷത്തെ വി.കെ. സന്തോഷ് കുമാറിനെ തോൽപ്പിച്ചാണ് ബിനു ജില്ലാ സെക്രട്ടറിയായത്.

സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ച വി.കെ. സന്തോഷ് കുമാറിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. വി.ബി. ബിനു, ഒ.പി.എ. സലാം എന്നിവരിൽ ഒരാളെ സെക്രട്ടറിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ വീണ്ടും ജില്ലാ കൗൺസിൽ യോഗം ചേര്‍ന്നു. ഇതിലും പരിഹാരമാവാഞ്ഞതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.

 

Leave A Reply