Roal

2022 ഐഡെമിറ്റ്സു ഹോണ്ട ഇന്ത്യ ടാലന്റ്കപ്പിൽ സാർഥകും റഹീഷും വിജയികൾ

കൊച്ചി: 2022 ഇന്ത്യൻ നാഷണൽ  മോട്ടോർസൈക്കിൾ  റേസിങ് ചാമ്പ്യൻഷിപ്പിന്റെയും ഐഡെമിറ്റ്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെയും മൂന്നാം റൗണ്ടിലെ അവസാന ദിവസവും മികച്ച പ്രകടവുമായി ഹോണ്ട റേസിങ് ഇന്ത്യയുടെ യുവ റൈഡർമാർ. ഐഡെമിറ്റ്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് എൻഎസ്എഫ്250ആർ  വിഭാഗത്തിൽ  പൂനെയുടെ സാർഥക് ചവാനും, സിബിആർ 150ആർ  വിഭാഗത്തിൽ  മുംബൈയുടെ 14കാരനായ റഹീഷ് ഖത്രിയുമാണ് വിജയികൾ. സീസണിൽ  ഇരുവരുടെയും തുടർച്ചയായ  ആറാം വിജയമാണിത്. 22 സെക്കന്റിന്റെ വൻ ലീഡുമായാണ് സാർഥക് വീണ്ടും വിജയ പീഠത്തിലേക്ക് കുതിച്ചത്. 1:48.258 എന്ന തന്റെ വ്യക്തിഗത മികച്ച ലാപ്പും ഈ അന്താരാഷ്ട്ര റൈഡർ  കുറിച്ചു.

ഈ വിഭാഗത്തിൽ  ചെന്നൈയുടെ കവിൻ ക്വിന്റലും, ശ്യാം സുന്ദറും തുടർച്ചയായ രണ്ടാം  തവണയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ  നേടി. സിബിആർ150ആർ വിഭാഗത്തിൽ  രാജേന്ദർ  ബീദാനിയാണ് രണ്ടാമതെത്തിയത്. ഹർഷിത് വി ബോഗർ  മൂന്നാമനായി. ഹോണ്ട ഹോർനെറ്റ്  2.0 വൺ മേക്ക് സപ്പോർട്ട് റേസിൽ ആൽവിൻ  സേവ്യർ വിജയിച്ചു. സുധീർ  സുധാകർ  രണ്ടാമതും, ജി ബാലാജി മൂന്നാമതും ഫിനിഷ് ചെയ്തു.  ദേശീയ ചാമ്പ്യന്ഷിപ്പിന്റെ പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തിലെ രണ്ടാം റേസിൽ  ഐഡിമിറ്റ്സു ഹോണ്ടഎസ്കെ69 റേസിങ് ടീമിലെ രാജീവ് സേതുവിന് മത്സരം പൂർത്തിയാക്കാനായില്ല. സഹതാരം സെന്തിൽ കുമാർ സാങ്കേതിക കാരണങ്ങളാൽ മത്സരത്തിന് മുമ്പ് പിന്മാറുകയും ചെയ്തു. അതേസമയം എഎസ്കെ ഹോണ്ട റേസിങിന്റെ അഭിഷേക് വസുദേവ് മത്സരത്തിൽ  നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ടീമിന് നിർണായക പോയിന്റ് സമ്മാനിച്ചു.

ഐഡെമിറ്റ്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെഎൻഎസ്എഫ്250ആർ , സിബിആർ150ആർ  വിഭാഗങ്ങളിൽ സാർഥകും റഹീഷും ആധിപത്യം തുടരുന്നത് അഭിനന്ദാർഹമാണെന്നു ഹോണ്ട മോട്ടോർസൈക്കിൾ ആന്ഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്ഡ് ആന്ഡ് കമ്മ്യൂണിക്കേഷൻ ഓപ്പറേറ്റിങ് ഓഫീസർ  പ്രഭു നാഗരാജ് പറഞ്ഞു. പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തിലെ ടീം ഫലത്തെക്കുറിച്ച് ഒരു തരത്തിലും നിരാശരല്ലെന്നും, അടുത്ത തവണ തീർച്ചയായും അവർ   അവസരത്തിലേക്ക് ഉയരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply