Roal

പുതിയ ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റായി വിശ്വനാഥന്‍ ആനന്ദ് തിരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ : അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ)പുതിയ ഡെപ്യൂട്ടി പ്രസിഡന്റായി ഇന്ത്യന്‍ ഇതിഹാസതാരം വിശ്വനാഥന്‍ ആനന്ദിനെ തിരഞ്ഞെടുത്തു .ചെസ് ഒളിമ്ബ്യാഡിനോട് അനുബന്ധിച്ച്‌ ചെന്നൈയില്‍ നടന്ന ഫിഡെ സംഘടനാതിരഞ്ഞെടുപ്പിലാണ് ആനന്ദ് വിജയം നേടിയത്. അഞ്ച് തവണ ലോക ചാമ്ബ്യന്‍ പട്ടം നേടിയിട്ടുള്ള ഗ്രാന്‍ഡ്മാസ്റ്ററാണ് ആനന്ദ്. ചെസ് ഒളിമ്ബ്യാഡ് ചെന്നൈയില്‍ സംഘടിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചതും ആനന്ദായിരുന്നു .

ഫിഡെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ റഷ്യക്കാരനായ നിലവിലെ പ്രസിഡന്റ് അര്‍ക്കാഡി വോര്‍ക്കോവിച്ച്‌ അമേരിക്കയില്‍ താമസിക്കുന്ന ഉക്രെയ്ന്‍കാരനായ ആന്ദ്രി ബേരിഷ്പോളെറ്റിനെ തോല്‍പ്പിച്ചു. വോര്‍ക്കോവിച്ചിന് 167 വോട്ടും ആന്ദ്രിക്ക് 16 വോട്ടും ലഭിച്ചു.വോര്‍ക്കോവിച്ചിന്റെ പാനലിലാണ് ആനന്ദ് മത്സരിച്ചത്

Leave A Reply