Roal

ഇന്ത്യയ്ക്ക് വിലക്ക് ഭീഷണിയുയർത്തി ഫിഫ

ന്യൂഡല്‍ഹി : ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഭരണസമിതി (എ.ഐ.എഫ്.എഫ്) പിരിച്ചുവിട്ട് ഉടന്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി നീക്കത്തിനെതിരെ ഫിഫ .കോടതി ഉത്തരവിന്റെ പൂര്‍ണരൂപം ഉടന്‍ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ട ഫിഫ ഭരണസമിതി, ഇതു വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

ഫിഫയുടെ നയങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറില്‍ ഇന്ത്യ ആതിഥ്യം വഹിക്കേണ്ട അണ്ടര്‍ 17 വനിതാ ലോകകപ്പ് വേദി ഇവിടെനിന്നു മാറ്റുകയും ചെയ്യുമെന്നാണ് വിശദീകരണം നൽകിയത് . ദേശീയ ഫെഡറേഷനുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് തങ്ങളാണെന്നും അതില്‍ മറ്റ് ഘടകങ്ങള്‍ ഇടപെട്ടാല്‍ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ നേരത്തേയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 28ന് തിരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതി വിധി.

Leave A Reply