Roal

മദ്യലഹരിയിൽ പോലീസുകാരനെ മർദിച്ചു

തൊടുപുഴ: മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസുകാരനെ മര്‍ദിക്കുകയും ജീപ്പിന്റെ ചില്ല് തല്ലിത്തകര്‍ക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. വെള്ളിയാമറ്റം നാലംകോട് പള്ളിക്കുന്നേല്‍ ജോര്‍ജാണ് (40) അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം.

തൊടുപുഴ-മൂവാറ്റുപുഴ റോഡിലുള്ള ബാറിന് മുന്നില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ജോര്‍ജിനെ കണ്‍ട്രോള്‍ റൂം എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ സി.പി.ഒ. സ്മിനുവിന്റെ കഴുത്തില്‍ വട്ടം ചുറ്റിപ്പിടിച്ച് മുഖത്തും തലയിലും മര്‍ദിച്ചു. തുടര്‍ന്ന് ജീപ്പിന്റെ പിറകിലെ ചില്ലും അടിച്ചുതകര്‍ത്തു. എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തില്‍ ഇയാളെ കീഴ്പെടുത്തി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply