പൊന്‍കുന്നം: പൊന്‍കുന്നത്ത് ഒരാഴ്ചയായി എസ്ബിഐയുടെ സിഡിഎം പണിമുടക്കി. ഇതോടെ പണം നിക്ഷേപിക്കുന്ന അക്കൗണ്ട് ഉടമകളാണ് വലഞ്ഞത്. സിഡിഎമ്മില്‍ നിക്ഷേപിക്കുന്ന പണം ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് ദിവസങ്ങളായി ലഭിക്കുന്നില്ല.
ഉപഭോക്താക്കള്‍ ബാങ്ക് ശാഖയില്‍ പരാതിപ്പെട്ടപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ പണം എത്തുമെന്ന് വിശദീകരണമാണ് നല്‍കിയത്.എന്നാല്‍ നാലുദിവസം കഴിഞ്ഞിട്ടും പരിഹാരമായില്ല. അടച്ച തുക അക്കൗണ്ടുകളില്‍ എത്തിയതുമില്ല.സിഡിഎം തകരാര്‍ സൂചിപ്പിക്കുന്ന അറിയിപ്പ് നല്കാന് അധികൃതര്‍ തയാറാകാത്തതിനാല്‍ ദിവസവും കൂടുതല്‍ പേര് കബളിപ്പിക്കപ്പെടുകയാണ്.